ആലുവ: ഭാരതീയ ഹ്യൂമൻറൈറ്റ്‌സ് ഫോറം ആലുവ മേഖലാ കൺവെൻഷൻ ജില്ലാ ചെയർമാൻ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു. ടി.എ.അജ്മൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് ചെയർമാൻ ഷാനവാസ്, അജീഷ് വലിയവീട്ടിൽ, നിഷ ശ്രീകുമാർ, അസീസ് എന്നിവർ സംസാരിച്ചു. ടി.എ.അജ്മലിനെ ചെയർമാനായും എം.എച്ച്.അൻസാറിനെ വർക്കിംഗ് ചെയർമാനായും എം.എം.സുരേഷിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വി.എ.അഷീറ (വൈസ് ചെയർപേഴ്‌സൺ), ആർ. രാഹുൽ, ഷെഫീക്ക് കൈപ്ര (സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.