k-chand
സി.പി.എം സംസ്ഥാന സമ്മേളനം അങ്കമാലി ഏരിയ സ്വാഗതസംഘ രൂപീകരണ യോഗം കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: എറണാകുളത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു. അങ്കമാലി എസ്.എൻ.ഡി.പി ഹാളിൽ നടന്ന യോഗം സംസ്ഥാന കമ്മിറ്റിഅംഗം കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സി.കെ. സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.പി. പത്രോസ്, കെ.കെ. ഷിബു, കെ. തുളസി, ടി.കെ. ശശി, കെ.പി. റെജീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.സി. ജോസഫൈൻ (രക്ഷാധികാരി), എം.പി. പത്രോസ് (ചെയർമാൻ), അഡ്വ.കെ.കെ. ഷിബു (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.