dyfi
ഡി.വൈ.എഫ.ഐ പായിപ്ര മേഖല സമ്മേളനം ജില്ലാ സെക്രട്ടറി എ.എ. അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ പായിപ്ര മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി എ.എ.അൻഷാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ അജിൻ അശോക് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അൻസൽ മുഹമ്മദ്‌ പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക്‌ സെക്രട്ടറി അനീഷ് എം. മാത്യു സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം പായിപ്ര ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, ലോക്കൽ കമ്മറ്റി അംഗം വി.എച്ച്.ഷെഫീഖ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ ട്രഷറർ റിയാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അജിൻ അശോകൻ ( പ്രസിഡന്റ്), അൻസൽ മുഹമ്മദ് ( സെക്രട്ടറി) എന്നിവരെ തിരെഞ്ഞെടുത്തു.