
പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം തറേഭാഗം ശാഖയുടെ കീഴിൽ തുടങ്ങിയ ദർശനമാല പുരുഷ മൈക്രോഫിനാൻസ് കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.എം. പൊന്നൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർമാരായ ടി.വി. സാജൻ, ഡോ. അരുൺ അംബു, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം ശ്യാം പ്രസാദ്, ജില്ലാ ജോയിൻ സെക്രട്ടറി അർജുൻ അരമുറി, ശാഖാ സെക്രട്ടറി സുധാകരൻ, ജോ.കൺവീനർ ബിജു, വനിതാ സംഘം നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.