prameela

മരട്: ശ്വാസകോശാർബുദം ബാധിച്ച വീട്ടമ്മ ചികിത്സയ്ക്കു വകയില്ലാതെ വലയുന്നു. മരട് മാർട്ടിൻപുരം തുണ്ടിപ്പറമ്പിൽ വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ രാമന്തളി കരടൻ വീട്ടിൽ പ്രഭാകരന്റെ ഭാര്യ പ്രമീള (53) ആണ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്. കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് ചികിത്സ. വർഷം ഏകദേശം 10 ലക്ഷം രൂപ വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സെക്യൂരിറ്റി ജോലിക്കു പോകുന്ന പ്രഭാകരനാകട്ടെ മൂത്രാശയ രോഗത്തിനു ചികിത്സയിലാണ്. താങ്ങാനാകുന്നതിലും ഏറെയാണ് ഭാര്യയുടെ രോഗം നൽകുന്ന ദുരിതം. ബേക്കറികളിൽ വിവിധ ഉൽപന്നങ്ങൾ മാർക്കറ്റിംഗ് നടത്തിയാണ് മകൻ കുടുംബം നോക്കുന്നത്. കൽപണിക്കാരനാണ് രണ്ടാമത്തെ മകൻ നാട്ടിലാണ്. ശ്വാസകോശത്തിൽ രോഗം പടർന്നതിനാൽ കീമോ ചെയ്യാനാകാത്ത അവസ്ഥയാണ്. നിശ്ചിതസമയത്തിനുള്ളിൽ ചികിത്സ നടത്തിയില്ലെങ്കിൽ രോഗം മൂർച്ഛിക്കുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. അടിയന്തര ചികിത്സയ്ക്ക് സഹായത്തിനായി ഡിവിഷൻ കൗൺസിലർ ബിനോയ് ജോസഫിന്റെ നേതൃത്വത്തിൽ നാട്ടുകാർ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. എസ്.ബി.ഐ കണ്ണാടിക്കാട് ശാഖയിൽ 'പ്രമീള കെ.വി., ബിനോയ് ജോസഫ്' എന്ന പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 40608827998. ഐ.എഫ്.എസ്.സി: എസ്.ബി.ഐ.എൻ 0016073. ഫോൺ: ഗൂഗിൾ പേ: 90722 16639.