tris
ഫിസാറ്റ് വിദ്യാർത്ഥികൾ കറുകുറ്റി റയിൽവേ സ്റ്റേഷൻ ശുചികരിക്കുന്നു

അങ്കമാലി: ഫിസാറ്റ് എൽജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ കറുകുറ്റി റെയിൽവേ സ്റ്റേഷൽ ശുചീകരിച്ചു. എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായിരുന്നു ശുചീകരണം. ശുചീകരണ പ്രവൃത്തികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ട്രഷറർ ജെനീബ് ജെ.കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഷൈജൊ പറമ്പി, കെ.പി. അയ്യപ്പൻ, റോസി പോൾ, എസ്. സാജൻ, സിനോ വർഗീസ്, വി. ജിതേഷ്, ദീപക് വി.പിള്ള എന്നിവർ പ്രസംഗിച്ചു.