 
പള്ളുരുത്തി: സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അത്യാധുനിക ആംബുലൻസ് സർവീസ് മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.ശെൽവൻ, വൈസ് പ്രസിഡന്റ് സുരേഷ്, കൗൺസിലർമാരായ പി.എസ്.വിജു, രചന, അശ്വതി വൽസൻ, പി.ആർ.സുധീർ തുടങ്ങിയവർ സംബന്ധിച്ചു. ബാങ്കിലെ അംഗങ്ങൾക്കും കുടുംബങ്ങൾക്കും സൗജന്യമായാണ് ആംബുലൻസ് സർവീസ് ഒരുക്കിയിരിക്കുന്നത്.