
പൂത്തോട്ട: 2021ലെ മുതിർന്ന മികച്ച വായനക്കാരിയായി തിരഞ്ഞെടുത്ത നെടുമ്പള്ളി ഭാർഗവി ദാമോദരനെ ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്‌കാരിക വേദി ആദരിച്ചു. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 2018ൽ തുടക്കം കുറിച്ച ഗ്രാമീണ അയൽപക്ക പുസ്തകവായനക്കൂട്ടമായ വീട്ടുമുറ്റത്ത് പുസ്തകമരം പദ്ധതിയുടെ ഭാഗമായാണ് മികച്ച വായനക്കാരിയെ തിരഞ്ഞെടുത്തത്. ഭാർഗവീ ദാമോദരന്റെ വസതിയിൽ നടന്ന ചടങ്ങ് ഉദയംപേരൂർ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കൺവീനർ ടി.സി. ഗീതാദേവി ഉദ്ഘാടനം ചെയ്തു. പി.വി. പ്രേമകുമാരി അദ്ധ്യക്ഷയായി. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം വി.ആർ. മനോജ്, ഉഷാകുമാരി വിജയൻ, ശ്രീകല അനീഷ്, ജയന്തി ഉണ്ണി, പുരസ്കാര ജേതാവ് ഭാർഗവി ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.