nss
കണയന്നൂർ എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന മന്നം ജയന്തി ആഘോഷം

കൊച്ചി: കണയന്നൂർ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ ആസ്ഥാനത്ത് മന്നം സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ എം.എം. ഗോവിന്ദൻകുട്ടി ജയന്തി സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ, യൂണിയൻ സെക്രട്ടറി എസ്.ജയകൃഷ്ണൻ, കമ്മറ്റി അംഗങ്ങളായ പി. രമേശൻ നായർ, കെ. മാധവൻ നായർ, കെ. സുരേഷ് ചന്ദ്രൻ, സോമൻ വളവക്കാട്ട്, ഒ.ആർ. ഹരിക്കുട്ടൻ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ അനിൽ കുമാർ ബി. നായർ, പ്രതിനിധി സഭാ മെമ്പർമാരായ എം. മുരളീധരൻ, അഡ്വ. എസ്. പ്രശാന്ത്, വനിതാ യൂണിയൻ പ്രസിഡന്റ് കെ.കെ ശാലിനി, സെക്രട്ടറി പി.ബി. അംബിക, കെ.സി.ജലജ എന്നിവർ സംസാരിച്ചു.

പുന്നച്ചാലിൽ എൻ.എസ്.എസ് കരയോഗം മന്നം ജയന്തി ആചരണത്തിൽ പ്രസിഡന്റ് വിനോദ് നെല്ലിയാപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കോർഡിനേറ്റർ എ.എ.മദനമോഹനൻ ജയന്തി സന്ദേശം നൽകി. വനിതാ യൂണിയൻ പ്രസിഡന്റ് കെ.കെ.ശാലിനി, വേണുഗോപാൽ നെടുംപുറം എന്നിവർ സംസാരിച്ചു.