പിറവം: സുപ്രീംകോടതി അഭിഭാഷകൻ പിറവം നാരേകാട്ട് അഡ്വ. എൻ.എം വർഗീസ് (59) നിര്യാതനായി. പ്രതീക്ഷ ഫൗണ്ടേഷൻ പ്രസിഡന്റ്, സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ ഉപാദ്ധ്യക്ഷൻ, ലോഹ്യാ വിചാരവേദി സംസ്ഥാന സമിതി അംഗം, സോഷ്യലിസ്റ്റ് ഐക്യവേദി ജനറൽ കൺവീനർ, കേരള സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) സ്ഥാപക നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ. ടെസി വർഗീസ് (സുപ്രീംകോടതി അഭിഭാഷക). മക്കൾ: സച്ചിൻ വർഗീസ്, സാന്ദ്രാ വർഗീസ് (യു.കെ).