പള്ളുരുത്തി: ഇടക്കൊച്ചി സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ജോൺ റിബല്ലോ അദ്ധ്യക്ഷനായി. 43 ലക്ഷം രൂപ ബാങ്കിന് ലാഭവിഹിതം ലഭിച്ചു. അംഗങ്ങൾക്ക് പതിനാല് ശതമാനം ഡിവിഡന്റ് നൽകാൻ തീരുമാനമായി. 75 തികഞ്ഞ അംഗങ്ങൾക്ക് പെൻഷൻ, വിധവകളുടെ മക്കൾക്ക് വിവാഹ ധനസഹായം, കുറഞ്ഞ ചിലവിൽ മരുന്ന്, വീട് ധനസഹായം തുടങ്ങി നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചു. സെക്രട്ടറി പി.ജെ.ഫ്രാൻസിസ്, പി.ഡി.സുരേഷ്, കെ.എസ്.അമ്മിണിക്കുട്ടൻ, ടി.എൻ.സുബ്രഹ്മണ്യൻ, ടി.ആർ.ജോസഫ്, ജീജാ ടെൻസൻ, ലില്ലി വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.