മരട്: വരാപ്പുഴ അതിരൂപതയിൽ കഴിഞ്ഞദിവസം വൈദികനായി പൗരോഹിത്യം സ്വീകരിച്ച വൈദികർക്ക് നാളെ (ചൊവ്വ) വൈകിട്ട് നാലിന് മരട് ദേവാലയത്തിൽ പൗരസ്വീകരണം നൽകും. തുടർന്ന് മൂത്തേടം ഇടവകാംഗമായ ഫാ. എബിൻ വിവേരയുടെ പ്രഥമ ദിവ്യബലി അർപ്പണവും അഞ്ചുമണിക്ക് മൂത്തേടം പള്ളിയിൽ നടക്കും. മൂത്തേടം ദേവാലയത്തിന് കിഴക്കുവശത്ത് ദേശീയപാതയ്ക്ക് സമീപം ഒത്തുചേർന്ന് വർണ്ണശബളമായ റാലിയോടു കൂടി ദേവാലയത്തിൽ എത്തിച്ചേരും. രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.