വൈപ്പിൻ: നവോത്ഥാന, സാമൂഹ്യ,ജീവകാരുണ്യ, ആതുരസേവന, വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവ സഭകയുടെ പങ്ക് നിസ്തുലമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ ഇടവക നവവൈദികൻ മാളിയേക്കൽ വർക്കിക്ക് നൽകിയ അനുമോദന സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഫാ. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. വികാരി ഫാ. കുരുവിള മരോട്ടിക്കൽ, ഫാ. റോയ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ,വാർഡ് അംഗങ്ങളായ ബീന ദേവസി, കെ. എസ്. ചന്ദ്രൻ, ഷൈനി, ജോസഫ് ചക്കുങ്കൽ എന്നിവർ പ്രസംഗിച്ചു. ഇടവകയുടെയും വിവിധ സംഘടനകളുടെയും പുരസ്‌കാരങ്ങൾ ഫാ. മാളിയേക്കൽ വർക്കിക്ക് സമ്മാനിച്ചു. ഫാ. റോയ് പൊന്നാട അണിയിച്ചു.