photo
ചെറായി എസ്.എം.എച്ച്.എസ്.സ്‌കൂളിലെ അതിജീവനം സപ്തദിന സഹവാസക്യാമ്പ് സമാപന സമ്മേളനം വി.വി.സഭ പ്രസിഡന്റ് ഇ.കെ.ഭാഗ്യനാഥൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നാഷണൽ സർവീസ് സ്‌കീം അതിജീവനം സപ്തദിന സഹവാസക്യാമ്പ് സമാപിച്ചു. ചെറായി എസ്.എം.എച്ച്.എസ്.എസിലെ സമാപനസമ്മേളനം വി.വി. സഭ പ്രസിഡന്റ് ഇ.കെ. ഭാഗ്യനാഥൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് ശോണ അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി എ.എ. മുരുകാനന്ദൻ, പ്രിൻസിപ്പൽ സി.കെ. ഗീത, സ്‌കൗട്ട്മാസ്റ്റർ വി.എസ്. സുനിൽ, ലീഡർ കെ.എസ്. ജായിസ, പ്രോഗ്രാം ഓഫീസർ പി.ഡി. കൊച്ചുറാണി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർമാരായ പി.എം. രാജേശ്വരി, നിർമ്മല മാത്യു എന്നിവർ പ്രസംഗിച്ചു.
എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസ്. നാഷണൽ സർവീസ് സ്‌കീം സപ്തദിനക്യാമ്പ് സമാപനസമ്മേളനം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഡോ. വി.എം. അബ്ദുള്ള, ഇ. എച്ച്. സലിം, മദർ പി.ടി.എ പ്രസിഡന്റ് സേതുലക്ഷ്മി, വൈസ് പ്രിൻസിപ്പൽ വി. കെ. നിസാർ, രാജശ്രീ തൈക്കാട്ട് എന്നിവർ സംസാരിച്ചു.