വൈപ്പിൻ: ചെറായി സാമൂഹ്യക്ഷേമ സംഘത്തിൽ പുതിയ മരണാനന്തര സഹായനിധിക്ക് തുടക്കമായി. അംഗങ്ങളുടെ കുടുംബത്തിൽ ഉണ്ടാകുന്ന മരണങ്ങൾക്ക് 25000 രൂപസഹായം നൽകുന്നതിനുള്ള രൂപരേഖ ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി കെ.കെ. രത്‌നൻ അവതരിപ്പിച്ചു. നിലവിൽ10000രൂപ നൽകിവരുന്നതിന് പുറമേയാണിത്. പ്രസിഡന്റ് പി.എസ്. ചിത്തരഞ്ജൻ അദ്ധ്യക്ഷത വഹിച്ചു. പി.ബി. സജീവൻ, ടി.ആർ. മുരളി, ടി.എൻ. ദിലീപ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി കെ. പി. ഗോപാലകൃഷ്ണൻ (പ്രസിഡന്റ് ), ബിനുരാജ് പരമേശ്വരൻ( വൈസ് പ്രസിഡന്റ്), വി.കെ. സലീവൻ (സെക്രട്ടറി), കെ.പി. ഷൈൻമോൻ ( ജോ.സെക്രട്ടറി), പി.ബി. പ്രകാശൻ (ട്രഷറർ), സി.സി. വിശ്വനാഥൻ, വി.എസ്. മധു, കെ.എം. ശിവൻ, പി.പി. സോമൻ എന്നിവരെ തിരഞ്ഞെടുത്തു.