കൊച്ചി: വ്യത്യസ്തമായ ജീവിതാവസ്ഥകളെ യഥാർത്ഥമായി ചിത്രീകരിച്ച ചലച്ചിത്രകാരനായിരുന്നു കെ.എസ്. സേതുമാധവനെന്ന് തിരക്കഥാകൃത്ത് ജോൺ പോൾ പറഞ്ഞു. വിദ്യാർത്ഥിയുടെ തുടിപ്പോടെ 91-ാം വയസിലും അദ്ദേഹം പ്രവർത്തിക്കുകയും സംവദിക്കുകയും ചെയ്തിരുന്നു. സിനിമാ സാങ്കേതികപ്രവർത്തകരുടെ സംഘടനയായ മാക്ട സംഘടിപ്പിച്ച കെ.എസ്. സേതുമാധവൻ അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകരായ സിബി മലയിൽ, കമൽ, സുന്ദർദാസ്, ബാലചന്ദ്രമേനോൻ, തിരക്കഥാകൃത്തുക്കളായ എസ്.എൻ. സ്വാമി, ശ്രീമൂലനഗരം മോഹൻ, ഗാനരചയിതാവ് ഷിബു ചക്രവർത്തി, പി.കെ. ബാബുരാജ് എന്നിവർ സംസാരിച്ചു.