കൊച്ചി: കുടിവെള്ള ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഈടാക്കുകയും കണക്ഷൻ വിഛേദിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. വേനലിന്റെ പശ്ചാത്തലത്തിൽ കുടിവെള്ളം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എല്ലാവർക്കും കുടിവെള്ളം എത്തിക്കാനുള്ള നടപടി ജല അതോറിട്ടി സ്വീകരിക്കുമെന്നും എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.