കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ടെക്‌നിക്കൽ പ്രോഗ്രാമറുടെ ഒഴിവ്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.സി.എ/ ബി.ടെക് (ഐ.ടി / കമ്പ്യൂട്ടർ സയൻസ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. പ്രതിമാസ ശമ്പളം 38,000 രൂപ. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 15. അപേക്ഷ ഫോമിന്റെ മാതൃകയ്ക്കും മറ്റ് വിവരങ്ങൾക്കും www.kufos.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.