കൊച്ചി: അർഹരായവർക്കെല്ലാം കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും നൽകി പിറവം നഗരസഭ. ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ് മുനിസിപ്പൽതല ഔദ്യോഗിക പ്രഖ്യാപനം നടത്തി. വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചും മൊബൈൽ വാക്‌സിനേഷൻ സംഘത്തിന്റെ സഹകരണത്തോടെയാണ് നേട്ടം കൈവരിക്കാനായതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. ഇതോടൊപ്പം ഔട്ട് റീച്ച് സെന്ററുകളും ദിവസേനയുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങളും നഗരസഭയിൽ ഒരുക്കി. വൈസ് ചെയർമാൻ കെ.പി. സലിം, മുനിസിപ്പൽ സെക്രട്ടറി കൃഷ്ണരാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ. ഇളന്തട്ട്, മറ്റു കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു