കളമശേരി: കോൺഗ്രസ് നേതാവ് പി.ടി.തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സ്മൃതിയാത്രക്ക് കളമശേരിയിൽ വരവേല്പ് നൽകി. പി.ടിയുടെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കാനുള്ള ചിതാഭസ്മ യാത്ര രാവിലെ 8ന് പ്രീമിയർ കവലയിൽ എത്തിച്ചേർന്നപ്പോൾ വികാരനിർഭരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രവർത്തകർ എതിരേറ്റു. നിരവധിയാളുകൾ ചിതാഭസ്മത്തിൽ പുഷ്പാർച്ചന നടത്തി. പി.ടിയുടെ ഭാര്യ ഉമ തോമസിനെയും മക്കളെയും കൂടാതെ ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.പി. സജീന്ദ്രൻ എന്നിവർ ചിതാഭസ്മത്തെ അനുഗമിക്കുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ.ഷാനവാസ്, നേതാക്കളയ കെ.കെ.ജിന്നാസ്, കെ.വി.പോൾ, ഇ.കെ. സേതു, ടി.കെ.കുട്ടി, സീമ കണ്ണൻ, മധു പുറക്കാട്, സുരേഷ് മുട്ടത്തിൽ, എ.കെ.നിഷാദ്, എന്നിവർ നേതൃത്വം നൽകി.