കളമശേരി: കെ.എസ്.ആർ.ടി.സി ബസും ശബരിമല തീർത്ഥാടകരായ അയ്യപ്പൻമാർ സഞ്ചരിച്ചിരുന്ന ടെംമ്പോ ട്രാവല്ലറും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു. ബസ് യാത്രക്കാരായ 26 ഓളം പേർക്ക് നിസാര പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇടപ്പള്ളി ജംഗ്ഷനിൽ ഇന്നലെ രാവിലെ 8നായിരുന്നു അപകടം. ഇടപ്പള്ളിയിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്ന ബസ് പിക്കപ്പ് വാനിലും തുടർന്ന് വാൻ ട്രാവലറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് കാരണമെന്നറിയുന്നു.