കൊച്ചി: ചെറുകിട, വൻകിട കച്ചവട സ്ഥാപനങ്ങളെയും മറ്റിതര സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ഗുഡ്ബി സോഫ്റ്റ് കമ്പനി സ്റ്റോക്കി സ്റ്റാർട്ടപ്പ് ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി സേവനം ലഭിക്കുന്ന തരത്തിൽ അടുത്ത മാസം ഇതിന്റെ പ്രവർത്തനം തുടങ്ങുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുകിട കച്ചവടക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന വിധത്തിലാകും സ്റ്റോക്കിയുടെ പ്രവർത്തനം. എല്ലാവിധ ആധുനിക സംവിധാനവും ഇതിൽ ഉൾപ്പെടുത്തും. വാർത്താസമ്മേളനത്തിൽ യാക്കൂബ് എലങ്കോട്, ഷിബിൽ എലങ്കോട്, എം.കെ. നിസാമുദ്ദീൻ, അനീറ്റ, റസീക് മുഹമ്മദ്, എസ്. ഫറൂഖ് എന്നിവർ പങ്കെടുത്തു.