കിഴക്കമ്പലം: പള്ളിക്കര പെരിങ്ങാലയിൽ രാത്രികാല നിലംനികത്തൽ വ്യാപകമാകുന്നു. കുന്നത്തുനാട് പഞ്ചായത്തിലെ കുന്നത്തുനാട് വില്ലേജിൽ പെരിങ്ങാലകാവ് സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലാണ് വ്യാപകമായി രാത്രികാലങ്ങളിൽ പാടംനികത്തുന്നത്. റവന്യൂ അധികാരികളുടെ മൗനാനുവാദത്തോടെയാണ് നിലം നികത്തുന്നതെന്നാണ് പരാതി. വില്ലേജ് അധികൃതരുമായി ബന്ധപ്പെടുമ്പോൾ സ്​റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്നാണ് സ്ഥിരംപല്ലവി. അനധികൃതമായി നിലം നികത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അനധികൃതമായി നികത്തിയ മണ്ണ് നീക്കം ചെയ്യണമെന്നും ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി മനോജ് മനക്കേക്കര ആവശ്യപ്പെട്ടു. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ഇല്ലാത്തതാണ് നിലംനികത്തൽ തുടരുന്നതിന് കാരണം. ഇതു സംബന്ധിച്ച് അമ്പലമേട് പൊലീസിന് നിർദ്ദേശം നൽകണമെന്ന് കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു