പെരുമ്പാവൂർ: പെരിയാർ തീരമേഖലയായ ചേരാനല്ലൂരിൽ വീണ്ടും ആഫ്രിക്കൻ ഒച്ചു ശല്യം. വെള്ളുക്കുഴി പാടം, നാനാഴി പാടം തുടങ്ങിയ പ്രദേശങ്ങളിലാണ് ഒച്ചുശല്യം. 2018ലെ പ്രളയത്തിനു ശേഷമാണ് ഇവയുടെ ശല്യം വ്യാപകമായത്. ജലാശയങ്ങളിലൂടെയെത്തി ഒഴിഞ്ഞ പറമ്പുകളിലും കുറ്റിക്കാടുകളിലും ഇവ തമ്പടിക്കുന്നു. എല്ലാത്തരം വിളകളെയും തിന്നു നശിപ്പിക്കും. ഇവയുടെ വിസർജ്യവും സ്രവവും ശുദ്ധജല സ്രോതസുകൾ മലിനമാക്കും. പാടശേഖരങ്ങളിലും ജാതി, വാഴത്തോട്ടങ്ങളിലും ഇവയുണ്ട്. വളരെ വേഗത്തിലാണ് മുട്ടയിട്ടു പെരുകുന്നത്.