 
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് ഗ്രന്ഥശാലാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സദസും ഇരുചക്രവാഹന റാലിയും നടത്തി. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഗ്രന്ഥശാലാ സമിതി കൺവീനർ പി. എൻ. സുരേഷ് ബാബു ജാഥാക്യാപ്റ്റനായി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ.പി. സുനിൽ, വി.എ. വിജയകുമാർ, സാബു വർഗീസ്, എം.ആർ. ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. പട്ടിമറ്റത്ത് നടത്തിയ സമാപനയോഗത്തിൽ ലഹരിവിരുദ്ധസദസ് എക്‌സൈസ് ഓഫീസർ ടി.എൽ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.