career

കൊച്ചി: ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കലൂർ മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 15 വരെ നീട്ടി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ എന്നിവയാണ് കോഴ്‌സുകൾ. വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.ihrd.ac.in. ഫോൺ : 0484-2347132.