തൃപ്പൂണിത്തുറ: തെക്കൻ പറവൂർ അരേശ്ശേരിൽ ധർമ്മ ദൈവ ദേവീക്ഷേത്രത്തിൽ സർപ്പങ്ങൾക്ക് കളമെഴുത്തും പാട്ടും ഇന്ന് നടക്കും. രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7ന് ഉഷ:പൂജ, 8ന് ഭാഗവത പാരായണം, 11ന് പ്രസാദം ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, ഭഗവതിസേവ, ഭജന, താലം വരവ്, രാത്രി 9ന് ശാസ്താംപാട്ട് തുടർന്ന് പ്രസിദ്ധമായ കളമെഴുത്തും പാട്ടും നടക്കും.