sndp

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 2071-ാം നമ്പർ എടയ്ക്കാട്ട്‌വയൽ ശാഖയുടെ വിശേഷാൽ പൊതുയോഗം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരിജാ കമൽ മുഖ്യപ്രഭാഷണം നടത്തി. പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ചു ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് സ്വീകരണം നൽകാൻ തീരുമാനിച്ചു. ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണൻ ശാന്തി, വൈസ് പ്രസിഡന്റ് പി.എം. സോമൻ, പ്രകാശ് പി. നാരായണൻ, എ.ടി. രമണൻ, ബിജു കാര്യംതടത്തിൽ, വനിതാ സംഘം പ്രസിഡന്റ് സലില കൃഷ്ണൻകുട്ടി, സെക്രട്ടറി ഉഷാ മോഹനൽ എന്നിവർ പ്രസംഗിച്ചു.