 
നെടുമ്പാശേരി: കേരള കർഷകസംഘം ചെങ്ങമനാട് സൗത്ത് യൂണിറ്റ് കൺവെൻഷന്റെ ഭാഗമായി വീട്ടമ്മമാർക്കുള്ള പച്ചക്കറിവിത്ത് വിതരണം ചെങ്ങമനാട് സഹകരണബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷക്കീല മജീദ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. ഷാലി, ടി.കെ. സുധീർ, വി.ജെ. ജിതേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ജെ. ജിതേഷ് (പ്രസിഡന്റ്), സിമി അനിൽ (വൈസ് പ്രസിഡന്റ്), ടി.കെ. സുധീർ (സെക്രട്ടറി), എം.പി. അബ്ബാസ് (ജോയിന്റ് സെക്രട്ടറി), കെ.എ. അനീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.