തൃപ്പൂണിത്തുറ: മസ്റ്ററിംഗ് ക്രമാതീതമായി നടത്തുക, പെൻഷൻ കുടിശിക തീർക്കുക, മുടങ്ങി കിടക്കുന്ന സെസ് പിരിവ് ത്രിതല പഞ്ചായത്തുകളെ ഏൽപ്പിക്കുക, തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ആനുകൂല്യങ്ങൾക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി. സി ) ചോറ്റാനിക്കര മേഖല യോഗം നടത്തി. ജില്ലാ പ്രസിഡന്റ് എം.എൻ രാജു യോഗം ഉദ്‌ഘാടനം ചെയ്തു. കെ.കെ കുമാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പി.ആർ.ഒ സാംസൺ അറക്കൽ, കെ.വി സന്തോഷ്, എം.ബി അശോകൻ, പി.വി രാജേഷ്, പി.വി കോമള, പി.പി. സാജു എന്നിവർ സംസാരിച്ചു.