 
കിഴക്കമ്പലം: പി.ടി. തോമസ് എം.എൽ.എയുടെ സ്മൃതിയാത്രയ്ക്ക് കുന്നത്തുനാട്ടിൽ സ്വീകരണം നൽകി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത്നിന്ന് ചിതാഭസ്മവുമായി ഇടുക്കിയിലെ ഉപ്പുതോട്ടിലേക്കുള്ള യാത്രയ്ക്കാണ് വാഴക്കുളത്ത് സ്വീകരണം നൽകിയത്. കാലടി സർവകലാശാല മുൻ വൈസ്ചാൻസലർ എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി, സി.പി. ജോയി, ടി.എച്ച്. അബ്ദുൾ ജബ്ബാർ, എം.പി. രാജൻ, നിബു കുര്യാക്കോസ്, വിവിധ കക്ഷിനേതാക്കളായ വി.എൻ. മോഹനൻ, ഹസൻകുട്ടി, വാസുദേവൻ, എം.എസ്. ഹമീദ് തുടങ്ങിയവർ സംസാരിച്ചു.