കൊച്ചി: തേവര മൈത്രി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികൾ മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ് സമ്മാന കൂപ്പൺ നറുക്കെടുപ്പ് നിർവഹിച്ചു. എൻ.കെ. പ്രേംചന്ദ്, എൻ. മുകുന്ദൻ, ചിത്ര മുകുന്ദൻ എന്നിവർ സംസാരിച്ചു.