ആലുവ: കുട്ടികളുടെ സ്വഭാവ സംസ്‌കരണത്തിൽ വിപ്ലവകരമായ ചലനങ്ങൾ സൃഷ്ടിക്കുന്ന പാഠ്യപദ്ധതിയാണ് നിസാമിയ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജീലാനി സ്റ്റഡി സെന്റർ സംസ്ഥാന അദ്ധ്യക്ഷൻ ശൈഖ് അഹ്മദ് കബീർ സുൽത്താൻ പറഞ്ഞു. പഠിച്ചു ജോലിനേടുക എന്നതിലുപരിയായി പഠിച്ചു മനുഷ്യനാവുക എന്നതാണ് നിസാമിയ വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം.
പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം ശൈഖ് അഹ്മദ് കബീർ സുൽത്താൻ, അക്ബർ അലി സുൽത്താൻ, ഖമർ അലി സുൽത്താൻ എന്നിവർ സംയുക്തമായി നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഖുതുബുസ്സമാന്റെ ഖലീഫ ശൈഖ് മുഹമ്മദ് ഇസ്മായിൽ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. അജിത്കുമാർ, നൗഷാദ് പാറപ്പുറം, നഹാസ് കളപ്പുരക്കൽ, ബാബു കരിയാട്, ശരീഫ് ഹാജി തുടങ്ങിയവർ സംസാരിച്ചു.