അങ്കമാലി: ബാലസംഘം നായത്തോട് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സൈക്കിൾറാലി നടത്തി. നായത്തോട് എ.കെ.ജി ഭവനിൽനിന്ന് തുടങ്ങിയ റാലി കൗൺസിലർ രജനി ശിവദാസൻ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ബാലസംഘം ജില്ലാകമ്മിറ്റി അംഗം ജയരാജ് പാറക്കടവ് ഉദ്ഘാടനം ചെയ്തു. എയ്ഞ്ചൽ രാജു അദ്ധ്യക്ഷത വഹിച്ചു സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ. ഷിബു, കെ. കുട്ടപ്പൻ, ദേവിക ജയൻ എന്നിവർ പ്രസംഗിച്ചു. ജി.വി. രാജ സ്പോർട്സ് സ്കൂളിൽ പ്രവേശനം ലഭിച്ച ഹന്ന എൽദോയെ സച്ചിൻ ഐ.കുര്യാക്കോസ് ആദരിച്ചു.