 
നെടുമ്പാശേരി: കുന്നുകര സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന പി.എസ്.സി സഹകരണ പരീക്ഷാബോർഡ് പരീക്ഷാപരിശീലന പരിപാടി ന്യൂനപക്ഷ ക്ഷേമവകുപ്പ് പി.എസ്.സി പരീക്ഷാ പരിശീലനകേന്ദ്രം പ്രിൻസിപ്പൽ ഡോ. കെ.കെ. സുലേഖ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.വി. കുഞ്ഞുമരക്കാർ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.സി. ജയകുമാർ, എസ്. ബിജു, എം.എസ്. സുധീർ, പി.പി. വർഗീസ്, സി.കെ. കാസിം, കെ.കെ. രാജൻ, വി.സി. മഹേശൻ, എം.ആർ. ഹരിപ്രസാദ്, എൻ. ശ്രീദേവി, ബിജി സതീശൻ, ലേഖ പോൾ, ബാങ്ക് സെക്രട്ടറി കെ. എസ്, ഷിയാസ്, രാജേഷ് കടമ്പാട്ട് എന്നിവർ പ്രസംഗിച്ചു.