ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല ബാലവേദി ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സാമൂഹ്യസുരക്ഷാക്ലാസ് ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ ഉദ്ഘാടനം ചെയ്തു. ബീറ്റ് ഓഫീസർ കെ.ആർ. ബിനീഷ് ക്ലാസെടുത്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് പി.എം. അയൂബ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. അജിതൻ, വനിതാവേദി പ്രസിഡന്റ് വത്സല വേണുഗോപാൽ, ലക്ഷ്മി സാജു, കെ.കെ. സുബ്രഹ്മണ്യൻ, കെ.പി. നാസർ, ഷിജി രാജേഷ് , ബാലവേദി പ്രസിഡന്റ് നന്ദന ഷിജു, സെക്രട്ടറി നവീൻ രജീബ് എന്നിവർ സംസാരിച്ചു.