തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ലക്ഷാർച്ചന ഇന്നു മുതൽ 15 വരെ നടക്കും. ഇന്ന് കീഴ്ക്കാവിലും നാളെ ശാസ്താവിനും ആറിന് ശിവനും ഏഴിന് മേലെ ശാസ്താവിനും ലക്ഷാർച്ചന. എല്ലാ ദിവസവും രാവിലെ അഞ്ചിന് ഗണപതി ഹോമം, കലശപൂജ, ആറു മുതൽ ലക്ഷാർച്ചന, വൈകിട്ട് ദീപാരാധനക്ക് ശേഷം കലശാഭിഷേകം. എട്ട് മുതൽ 15 വരെ മേൽക്കാവിൽ ഭഗവതിക്ക് യജുർവേദ ലക്ഷാർച്ചന. കലശാഭിഷേകം പുലിയന്നൂർ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 11 വൈദിക ബ്രാഹ്മണർ ലക്ഷാർച്ചനയിൽ പങ്കെടുക്കും. 15ന് ലക്ഷദീപത്തോടെ ലക്ഷാർച്ചന സമാപിക്കും.