കാലടി: മലയാറ്റൂർ പഞ്ചായത്തിലെ ഇല്ലിത്തോട്ടിൽ കബർസ്ഥാൻ നിർമ്മാണത്തിനായി കൊണ്ടുവന്ന വാഹനങ്ങൾ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തടഞ്ഞതിനെ തുടർന്ന് പതിനഞ്ചുപേരെ കാലടി പൊലീസ് അറസ്റ്റുചെയ്തു. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

കബർസ്ഥാൻ വന്നാൽ പ്രദേശത്തെ കുടിവെള്ളം മലിനമാകുമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആരോപണം. പ്രദേശത്തുള്ള ഒരാൾ മരിച്ചാൽ കബറടക്കത്തിനായി 15 കി.മി അകലെയുള്ള കബർസ്ഥാനിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. ആലുവ തഹസിൽദാർ സ്ഥലത്തെത്തി ചർച്ച നടത്തി. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു.