പറവൂർ: ആലുവ - പറവൂർ റൂട്ടിൽ നിർത്തിവച്ച ടൗൺ ലിമിറ്റഡ് ബസ്സുകളുടെ സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പറവൂർ മണ്ഡലം കമ്മിറ്റി കെ.എസ്.ആർ.ടി.സി എ.ടി.ഒയ്ക്ക് നിവേദനം നൽകി. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീരാജ്, പറവൂർ മണ്ഡലം പ്രസിഡന്റ്‌ മനു പെരുവാരം, ചേന്ദമംഗലം മണ്ഡലം പ്രസിഡന്റ്‌ ഷിനു പനക്കൽ, ആന്റണി ടോമി തുടങ്ങിയവർ നേതൃത്വം നൽകി.