കടമക്കുടി: കോരാമ്പാടം സഹകരണ ബാങ്കിന്റെ ചേന്നൂർ ബ്രാഞ്ച് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. കടമക്കുടിയുടെ പൊക്കാളി നെല്ലിന് ബ്രാൻഡ് ഉണ്ടാക്കിയെടുത്ത കോരാമ്പാടം ബാങ്കിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ മുഖ്യതിഥിയായി. ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നികോൾസൺ അദ്ധ്യക്ഷത വഹിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, വൈസ് പ്രസിഡന്റ് വിപിൻരാജ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനുശങ്കർ കെ.പി, കടമക്കുടി പഞ്ചായത്തംഗങ്ങളായ ഷീജ ജോസ്, എം.എസ്. ആന്റണി,ജസ്റ്റിസ് എം.എൽ. ജോസഫ് ഫ്രാൻസിസ്, ബാങ്ക് ഡയറക്ടർബോർഡ് അംഗങ്ങളായ കെ.വി. ആന്റണി, ലീന ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.