കാലടി: ജനതാദൾ (എസ്) മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് വൈദ്യർ എ.പി.വർഗീസ് അരീക്കലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മഞ്ഞപ്ര യാക്കോബായ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. റോജി എം.ജോൺ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അൽഫോൻസ ഷാജൻ അദ്ധ്യക്ഷയായി. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, രാജു അമ്പാട്ട്, സിജു ഈരാളി, പി.ജെ. വർഗീസ്, ഫാ. തങ്കച്ചൻ അരീക്കൽ, ഗ്രാമക്ഷേമം ലൈബ്രറി സെക്രട്ടറി കെ.കെ. വിജയൻ, സജീവ് അരീക്കൽ, ടി.പി. വേണു, ഫാ. പൗലോസ് അറയ്ക്കപ്പറമ്പിൽ എന്നിവർ സംസാരിച്ചു.