dipin-yaeob
ഡിപിൻ യാക്കോബ്

അങ്കമാലി: നിരവധി കേസുകളിൽ പ്രതിയായ അങ്കമാലി മൂക്കന്നൂർ മംഗലത്ത് വീട്ടിൽ ഡിപിൻ യാക്കോബിനെ (28) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് റൂറൽ ജില്ലയിൽ നിന്ന് നാടുകടത്തി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അങ്കമാലി, കാലടി പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ദേഹോപദ്രവം, വീട് കയറി ആക്രമണം, സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയെണ്ട്. കഴിഞ്ഞ ജൂലായിൽ യൂദാപുരത്ത് ഇറച്ചിക്കടയിലെത്തി അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാംപ്രതിയാണ്.