 
പറവൂർ: മുത്തകുന്നം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കുഞ്ഞിത്തൈ ചെട്ടിക്കാട് ഭാഗത്ത് പുഴയിൽ കണ്ടെത്തി. വാവക്കാട് കുന്നുമ്മത്തറ ബിനോയിയുടെ ഭാര്യ ഭാഗ്യലക്ഷ്മി (33) ആണ് മരിച്ചത്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷമാണ് ഇവർ ഞായറാഴ്ച ഉച്ചയോടെ വീടുവിട്ടിറങ്ങിയത്. അന്നു വൈകിട്ട് നാല് മണിയോടെ മൂത്തകുന്നം പാലത്തിൽ നിന്ന് പുഴയിൽ ചാടിയത് വഴിയാത്രക്കാർ കണ്ടിരുന്നു. കൊടുങ്ങല്ലൂരിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു. ഭർത്താവ് കെട്ടിടനിർമ്മാണ തൊഴിലാളിയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. മകൻ: ഗൗതം കൃഷ്ണ (മൂന്നാം ക്ളാസ് വിദ്യാർത്ഥി).