കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിന്റെ വാർഷികപദ്ധതി രൂപീകരണം, 14-ാം പഞ്ചവത്സര പദ്ധതിരേഖ തയ്യാറാക്കൽ എന്നിവയുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പുകൾ ചേർന്നു. പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ എസ്. മോഹനൻ, സെക്രട്ടറി ബി. സുധീർ, ചെയർമാൻമാരായ ബിജി പ്രകാശ്, സ്മിത അനിൽകുമാർ, കില റിസോഴ്സ് പേഴ്സൻ എൻ.സി. ബേബി, മെമ്പർമാർ എന്നിവർ പങ്കെടുത്തു.