 
കാലടി: മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത് എസ്.സി വിഭാഗക്കാർക്കുള്ള കുടിവെള്ളടാങ്ക് വിതരണത്തിന്റെ ഉദ്ഘാടനം നീലീശ്വരം പ്ലാപ്പിള്ളി കവലയിലെ കമ്മ്യൂണിറ്റി ഹാളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സേവ്യർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് അദ്ധ്യക്ഷനായി. വിൽസൻ കോയിക്കര, ബിജു പള്ളിപ്പാടൻ, സെലിൻ പോൾ,പഞ്ചായത്ത് അസി. സെക്രട്ടറി ജയ റാണി, പ്രൊമോട്ടർ മീനാക്ഷി എന്നിവർ സംസാരിച്ചു. 50 കുടുംബങ്ങൾക്കാണ് ടാങ്ക് വിതരണം ചെയ്യുന്നത്.