കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് കേരള ഘടകം നൽകുന്ന ഡിസൈൻ പുരസ്‌കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനുവരി 9 നകം സമർപ്പിക്കണം.
അഞ്ചു വർഷത്തിനുള്ളിൽ പണി പൂർത്തിയായ വീടുകൾ, റിസോർട്ടുകൾ, ഇന്റീരിയർ ഡിസൈൻ, ഹോസ്പിറ്റൽ, വാണിജ്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 16 ഇനങ്ങളിലാണ് അവാർഡ് നൽകുന്നത്. ഹരിതവാസ്തുകല, ഗവേഷണ പ്രബന്ധം എന്നിവയ്ക്കും പുരസ്‌കാരം നൽകും. വിജയികൾക്ക് ഫെബ്രുവരിയിൽ കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് ഐ.ഐ.എ കേരള ഘടകം ചെയർമാൻ ഗോപകുമാർ, കണ്ണൂർ സെന്റർ ചെയർമാൻ സുജിത്കുമാർ, അവാർഡ് സമിതി കൺവീനർ സജോ ജോസഫ് എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക്: 9400406337