sara

കൊച്ചി: മഹാകവി ജി. സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ മികച്ച സാഹിത്യകൃതിക്കുള്ള ഓടക്കുഴൽ അവാർഡിന് സാറാ ജോസഫിന്റെ ബുധിനി എന്ന നോവൽ തിരഞ്ഞെടുക്കപ്പെട്ടു. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മഹാകവി ജി.യുടെ 44ാം ചരമവാർഷികദിനമായ ഫെബ്രുവരി രണ്ടിന് സമ്മാനിക്കും. എറണാകുളം സമസ്ത കേരള സാഹിത്യപരിഷത്ത് മന്ദിരത്തിലെ ജി. സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് അദ്ധ്യക്ഷ ഡോ. എം. ലീലാവതി, സാറാ ജോസഫിന് പുരസ്കാരം സമ്മാനിക്കും. 1968 മുതൽ നൽകിവരുന്ന ഈ അവാർഡ് കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു വർഷം മുടങ്ങിയിരുന്നു.