കൊച്ചി: കേരളത്തിന് മുഴുവൻ സമയ ആഭ്യന്തരമന്ത്രി വേണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. ക്രമസമാധാന തകർച്ച ഭീതിയിൽ കേരളം എന്ന മുദ്രാവാക്യമുയർത്തി കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ വർഗീയ കൊലപാതകങ്ങളും ആക്രമണങ്ങളും പൊലീസ് നിഷ്‌ക്രിയമാണെന്ന് തെളിയിക്കുന്നതാണ്. പൊലീസ് മേധാവിയെ മാറ്റി സേനയിൽ സമഗ്ര അഴിച്ചുപണി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. പി.സി. തോമസ്, ഡൊമിനിക് പ്രെസന്റ്രേഷൻ, ഡോ.എം.സി.ദിലീപ് കുമാർ, അഹമ്മദ് തോട്ടത്തിൽ, സേവി കുരിശുവീട്ടിൽ, ഡൊമിനിക് കാവുങ്കൽ, ജിസൺ ജോർജ്, ചന്ദ്രശേഖരൻ നായർ, ജോർജ് കിഴക്കുമശേരി, ബോബി കുറുപ്പത്ത്, അഡ്വ. രാജു വടക്കേക്കര, സുനിൽ ഈപ്പൻ, സെബി ആന്റണി, അലൻ ജോർജ്, ജോബ് പുത്തിരിക്കൽ, പി.ജെ. ആന്റണി, റോഷൻ ചാക്കപ്പൻ, ജേക്കബ് കളത്തിപ്പറമ്പിൽ, ടോമി കെ.ആർ, ഫ്രാൻസിസ് എം.വി, ജോർജ് അമ്പാട്ട്, സണ്ണി പാത്തിക്കൽ, ലി.സി പോൾ, ടീന മാത്യു തുടങ്ങിയവർ സംസാരിച്ചു