pt
പി.ടി. തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്രയ്ക്ക് ഓടക്കാലിയിൽ നേതാക്കളും പ്രവർത്തകരും പ്രണാമം അർപ്പിക്കുന്നു.

കുറുപ്പംപടി: പി.ടി. തോമസിന്റെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള സ്മൃതിയാത്രയ്ക്ക് ഓടക്കാലിയിൽ നേതാക്കളും പ്രവർത്തകരും പ്രണാമം അർപ്പിച്ചു. കോൺഗ്രസ് അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി, ബ്ലോക്ക് ഭാരവാഹികളായ എൻ.എം. സലിം, പി.പി. തോമസ് പുല്ലൻ, പ്രീത സുകു, സനോഷ് സി. മത്തായി, മണ്ഡലം ഭാരവാഹികളായ സി.ടി. ഫിലിപ്പോസ്, ജോയ് കുര്യാക്കോസ്, എം.എം. ഷൗക്കത്തലി, ബെസി തോമസ്, ലിജിൻ വർഗീസ്, ഇ.എം. യൂനുസ്, എം.എച്ച്. മുബാസ്, സുബൈർ, ഏല്യാസ് കുന്നപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.