കൊച്ചി: കേരള സമൂഹത്തെ സമൂല തകർച്ചയിൽ നിന്ന് രക്ഷിക്കാൻ മദ്യനയത്തിൽ തിരുത്തൽ വരുത്തണമെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. എറണാകുളം ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കച്ചേരിപ്പടി ഗാന്ധിഭവനിൽ നടന്ന കെ.പി.മാധവൻ നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ആൾരൂപമായിരുന്നു മാധവൻ നായരെന്ന് അദ്ദേഹം അനുസ്മരിച്ചു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, ഡോ.എം.പി. മത്തായി, ടി.എം. വർഗീസ്, ജേക്കബ് വടക്കഞ്ചേരി ,വി.എം. മൈക്കിൾ, തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന ഖാദി പ്രവർത്തകൻ പി.രാമചന്ദ്രൻ നായർ, നൂൽനൂൽപ്പ് നെയ്ത്ത് മേഖലയിലെ വിലപ്പെട്ട പ്രവർത്തനത്തിന് മല്ലിക, സേതുലക്ഷ്മി, ലീല എന്നിവരെ ചടങ്ങിൽ ആദരിച്ചു.